high-court

കൊച്ചി: കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ പ്രസന്ന ഹൈക്കോടതിയിൽ ഹർജി നൽകി. ജസ്റ്റിസ് പി.ജി. അജിത്കുമാർ സർക്കാരിന്റെ നിലപാട് തേടി.
അനീഷ്യയെ ജനുവരി 21നാണ് വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മേലധികാരിയിൽ നിന്നും സഹപ്രവർത്തകനിൽ നിന്നുമുള്ള മാനസികപീഡനം താങ്ങാനാവാകാതെ ജീവനൊടുക്കുന്നതായി ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു. പരവൂർ പൊലീസിന്റെ അന്വേഷണം മരവിച്ച അവസ്ഥയിലാണ്. ആത്മഹത്യക്കുറിപ്പിൽ പറയുന്ന പ്രോസിക്യൂട്ടർമാർ അന്വേഷണ ഉദ്യോഗസ്ഥരെക്കാൾ ഉയർന്ന തസ്തികയിലുള്ളവരാണ്. അതിനാൽ പൊലീസ് അന്വേഷണം ഫലപ്രദമാകില്ലെന്നും സി.ബി.ഐക്ക് കൈമാറണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.