udf
പൗരത്വ ഭേദഗനിയമത്തിനെതി യു.ഡി എഫ് പെരുമ്പാവൂർ മണ്ഡലം കമ്മറ്റിയുടെ നേതൃതത്ത്വ ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ ജ്വാല

പെരുമ്പാവൂർ:പൗരത്വഭേദഗതി നിയമംനടപ്പിലാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരായി പെരുമ്പാവൂർ മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്ക്വയറിനു മുമ്പിൽ പ്രതിഷേധ ജ്വാല നടത്തി. മണ്ഡലംകോൺഗ്രസ് പ്രസിഡന്റ് സി.കെ രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുൻ കെ.പി.സി.സി സെക്രട്ടറി ടി.എംസക്കീർ ഹുസൈൻ ജ്വാല ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ് സുബൈർ ഓണമ്പിള്ളി, അഡ്വ. ദിലീപ് കുമാർ, കൃഷ്ണ മോഹൻ, ഇ പി ഷമീർ, അഭിലാഷ് പുതിയേടത്ത്, പി. കെ. മുഹമ്മദ് കുഞ്ഞ്, വി.എസ്. ഷാജി,ഷറഫ്,കാസിം കാഞ്ഞിരക്കാട് എന്നിവർ സംസാരിച്ചു.