പെരുമ്പാവൂർ: അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ജാദൂക്കർ ഭായി അഥവാ മാന്ത്രികൻ എന്ന പേരിൽ അറിയപ്പെടുന്ന ഒഡീഷ സ്വദേശിയായ ജമേഷ് റെയിക്ക (26) കഞ്ചാവുമായി എക്സൈസ് പിടിയിലായി. കുന്നത്തുനാട് എക്സൈസ് സി.ഐ എസ്. ബിനുവിന്റെ നേതൃത്വത്തിൽ സർക്കിൾ ടീം, രഹസ്യാന്വേഷണ വിഭാഗം, കമ്മീഷണർ സ്ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പിടികൂടിയത്. 2.300 കിലോ കഞ്ചാവും 4500 രൂപയും കണ്ടെടുത്തു.