കുറുപ്പംപടി: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വേങ്ങൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.
വേങ്ങൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റിജു കുര്യന്റെ
അദ്ധ്യക്ഷതയിൽ നടന്ന യോഗം യു.ഡി. എഫ് പെരുമ്പാവൂർ നിയോജക മണ്ഡലം കൺവീനർ ഒ. ദേവസി ഉദ്ഘാടനം ചെയ്തു. റെജി ഇട്ടൂപ്പ്, എൽദോ ചെറിയാൻ, എ.ഒ മത്തായി, എൽദോ കെ. ചെറിയാൻ, കെ.പി മാത്തുക്കുട്ടി, ദിലീപ് ജോൺ, വി.പി ഷിബു, ടി.ഒ എൽദോ, പ്രിൻസ് മാത്യു, അമൽ പോൾ, ബേസിൽ സണ്ണി, ബൈജു പോൾ,
എന്നിവർ സംസാരിച്ചു.