shijeesh
ഡോ. എം.ആർ. ഷിജീഷ്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഫോട്ടോണിക്‌സ് ഡിപ്പാർട്ട്മെന്റ് ഗവേഷകൻ ഡോ. എം.ആർ. ഷിജീഷ് സ്‌പെയിനിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഒഫ് മാഡ്രിഡിൽ സ്വയം പ്രവർത്തിക്കുന്ന ഗ്രാഫീൻ ട്രാൻസിസ്റ്റർ ഉപയോഗിച്ചുെള്ള കൃത്രിമ ഇലക്ട്രോണിക് സ്‌കിൻ നിർമ്മിക്കുന്നതിന് 2.03 കോടി രൂപയുടെ മേരി സ്‌കലോഡോസ്‌ക ക്യൂറി ആക്ഷൻ പോസ്റ്റ്‌ഡോക്ടറൽ ഫെലോഷിപ്പ് നേടി.

നിലവിൽ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ്‌ഡോക്ടറൽ ഫെലോഷിപ്പ് നേടി, കൊച്ചിൻ സർവകലാശാലയിലെ ഇന്റർനാഷണൽ സ്‌കൂൾ ഒഫ് ഫോട്ടോണിക്സ് മേധാവി ഡോ. കെ.ജെ. സജിയുടെകൂടെ ഗവേഷണം നടത്തിവരവേയാണ് ഈ നേട്ടം.

കണ്ണൂർ ഇരിട്ടി സ്വദേശിയായ ഷിജീഷ് പരേതനായ സുരേന്ദ്രന്റെയും വസന്തയുടെയും മകനാണ്. ഭാര്യ ഡോ. സി.വി. വിനിഷ ഫ്രാൻസിൽ യൂണിവേഴ്‌സിറ്റി ഒഫ് ഗ്രെനോബിൾ ആൽപ്‌സിൽ പോസ്റ്റ്‌ഡോക്ടറൽ ഗവേഷണം നടത്തിവരുന്നു.