അങ്കമാലി: ഇടയലേഖനം വായിക്കാത്ത വൈദി​കർക്ക് മഹറോൻ ശിക്ഷ ഉറപ്പാക്കണമെന്ന് കാത്തിലിക്ക് നസ്രാണി അസോസിയേഷൻ (സി.എൻ.എ ) ആവശ്യപ്പെട്ടു. മാർപാപ്പയും സഭ സിനഡും അംഗീകരിച്ച ഏകീകൃത കുർബാന ക്രമം നടപ്പിൽ വരുത്താൻ ആഹ്വാനം ചെയ്തു കൊണ്ട് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഒപ്പ് വച്ച് പുറപ്പെടുവിച്ച ഇടയ ലേഖനം മേജർ അതിരൂപതയായ എറണാകുളം - അങ്കമാലി അതിരൂപതയിലെ ചില പളളികളിൽ വായിക്കാതിരിക്കുകയും വായിച്ച ചില ഇടവകളിൽ ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ഒഴിവാക്കുകയും ചെയ്ത പുരോഹിതർക്കെതിരെ സഭയുടെ കാനോനിക നിയമം അനുസരിച്ച് കടുത്ത ശിക്ഷ നടപടി എടുക്കണമെന്ന് നസ്രാണി അസോസിയേഷൻ ഭാരവാഹികളായ ഡോ. എം.പി. ജോർജ്, ഷൈബി പാപ്പച്ചൻ, പോൾ ചെതലൻ , ബിജു നെറ്റിക്കാടൻ, അനി പോൾ, സജി കല്ലറയ്ക്കൽ എന്നിവർ ആവശ്യപ്പെട്ടു.