kavidam
'കാവിടം' ക്യാമ്പിൻ്റെ സമാപനവേളയിൽ നാഗഞ്ചേരി മനക്കു മുമ്പിൽ സംഘാടകരോടൊപ്പം ശില്പികൾ


പെരുമ്പാവൂർ:കാൽ നൂറ്റാണ്ടിനുശേഷം ഇരിങ്ങോൾ കാവിനുസമീപം നാഗഞ്ചേരി മന വീണ്ടും കുറേയേറെ ശില്പികളുടെ കരവിരുതിൽ ധന്യമായ രണ്ടുദിനങ്ങൾക്ക് സാക്ഷ്യം വഹിച്ചു. വർഷങ്ങൾക്കപ്പുറം കേരള ലളിതകലാ അക്കാഡമി കാൽ നൂറ്റാണ്ട് മുമ്പ് പെരുമ്പാവൂർ നഗരസഭ മന ഉൾപ്പെട്ട സ്ഥലം പാട്ടത്തിനെടുത്തിരുന്നു.

തിരുവനന്തപുരം, തൃശ്ശൂർ, ആലപ്പുഴ, ഇടുക്കി.... തുടങ്ങിയ ജില്ലകളിൽ നിന്നും ഈ രംഗത്ത് പ്രശസ്തരായവരുൾപ്പെടെ ഏതാണ്ട് 40തിനടുത്ത് ശില്പികളാണ് രണ്ടുനാളുകൾ ക്യാമ്പിൽ ഒത്തുകൂടിയത്. പുതുമുഖങ്ങൾ ഉൾപ്പെടെയുള്ളവരുടെ സംശയങ്ങൾ ദുരീകരിക്കുന്നതിനും നിർമ്മാണ സഹായത്തിനും മറ്റുമായി പ്രശസ്ത ടെറാകോട്ട വിദഗ്ധനായ ടെറാ ക്രാഫ്റ്റിലെ ശില്പി ജയനോടൊപ്പം ശിവദാസ് എടക്കാട്ടുവയൽ, ഗോപി സംക്രമണം തുടങ്ങിയവരും വർക്ക് ഷോപ്പിന്റെ മുഴുവൻ സമയവും ശില്പികൾക്കൊപ്പമുണ്ടായി​രുന്നു. ശില്പ നിർമ്മാണത്തിനാവശ്യമായ ഉന്നത നിലവാരമുള്ള ക്ലേ ,രചനാ ഉപകരണങ്ങൾ അടങ്ങിയ ടൂൾകിറ്റ് എന്നിവയടക്കം ശില്പികൾക്ക് നൽകിയത്
ബേബി മണ്ണത്തൂർ, സുഭാഷ് ബാലൻ, ദിലീപ് ദിവാകരൻ, ഗഗ്ലസ് കൊച്ചിൻ, ശ്യം ലാൽ,ടി.പി. മണി, മനോജ്, വിശ്വനാഥൻ എം.എസ്, ശാലിനി ബി. മേനോൻ, രേഖ അഡോറ, സുമ നടേശൻ, അഡ്വ.ബിനു രാജീവ്, പാർവ്വതി മേനോൻ, രശ്മി തുടങ്ങിയവരും ക്യാമ്പിൽ പങ്കെടുത്ത് മികച്ച ശില്പങ്ങൾ രചിച്ചു.

അമ്മയും കുഞ്ഞും, ചെറുപ്പകാലം, ശ്രീബുദ്ധൻ, എക്സ്പ്രഷൻ ഓഫ് ട്രീ, കനവ്, ന്യൂ യൂണിവേഴ്സ്, നേച്ചർ, സുന്ദരി,കുടുംബം, മെഡിറ്റേഷൻ, ലേഡി വിത്ത് റോസ്..... തുടങ്ങി ഭാവനയുടെ വിവിധങ്ങളായ സർഗ്ഗചേതനകളാണ് രണ്ട് ദിനങ്ങൾ കൊണ്ട് നാഗഞ്ചേരി മനയിൽ വിരിഞ്ഞത്. കേരള ചിത്രകലാ പരിഷത്തിൻ്റെ എറണാകുളം ജില്ലാ ഘടകം നടത്തിയ ക്യാമ്പിന്റെ കൺവീനർ കേരള ലളിതകലാ അക്കാദമി അവാർഡ് ജേതാവും കേരള ചിത്രകല പരിഷത്തിലെ ജില്ലാ എക്സിക്യൂട്ടീവ് മെമ്പറുമായ പി.പി. രാജേന്ദ്രൻ കർത്തയാണ്.
ചിത്രകലാ പരിഷത്തിനെ സംബന്ധിച്ചിടത്തോളം ഏക്കാലവും ഓർമ്മിക്കപ്പെടുന്ന അഭിമാനാർഹമായ ഒരു വർക്ക്ഷോപ്പാണ് കഴിഞ്ഞു പോയതെന്ന് അദ്ദേഹം പറഞ്ഞു.