rayamangalam
രായമംഗലം പഞ്ചായത്തിലെ വിവിധറോഡ്യകളുടെ ഉദ്ഘാടനം പ്രസിഡൻ്റ് എൻ പി അജയകുമാറും സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു കുര്യാക്കോസ് , സ്മിത അനിൽകുമാർ , രാജി ബിജു , രണ്ടാം വാർഡ് മെമ്പറും മുൻ പ്രസിഡൻ്റുമായ കെ കെ മാത്തുകുഞ്ഞ്, മെമ്പർമാരായ ലിജു അനസ്, സുബിൻ എൻ എസ് , ബിജി പ്രകാശ്, മിനി ജോയി, ഉഷാദേവി കെ എൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു


കുറുപ്പംപടി: രായമംഗലം പഞ്ചായത്തിലെ 12-ാം വാർഡ് തായ്ക്കര ചിറങ്ങരയിൽ പുതിയ 4 റോഡുകളും നവീകരിച്ച പാറ-തായ്ക്കര റോഡും ഉദ്ഘാടനം ചെയ്തു.
12-ാം വാർഡ് പുല്ലുവഴി സൗത്തിലെ നവീകരിച്ച പാറ തായ്ക്കര റോഡിന്റെയും പുതിയതായി നിർമ്മിച്ച തൊണ്ടുങ്ങൽ റോഡ്, പുളിയാമ്പിളി കാവ് നടവഴി , മുതലപ്പറമ്പിൽ പോമയ്ക്കൽ റോഡ്, പോമയ്ക്കൽ ലിങ്ക് റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. വൈസ് പ്രസിഡന്റ് ദീപ ജോയിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് എൻ.പി അജയകുമാർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു കുര്യാക്കോസ് , സ്മിത അനിൽകുമാർ , രാജി ബിജു , രണ്ടാം വാർഡ് മെമ്പറും മുൻ പ്രസിഡൻ്റുമായ കെ കെ മാത്തുകുഞ്ഞ്, മെമ്പർമാരായ ലിജു അനസ്, സുബിൻ എൻ എസ് , ബിജി പ്രകാശ്, മിനി ജോയി, ഉഷാദേവി കെ എൻ എന്നിവർ ചേർന്നാണ് വിവിധ റോഡുകളുടെ ഉത്ഘാടനം നിർവഹിച്ചത് അസി. എൻജിനീയർ വിനോദ് വി ഡി, സെക്രട്ടറി ബി സുധീർ, മുൻ മെമ്പർ ഷൈബി രാജൻ, മുൻ ബ്ലോക്ക് മെമ്പർ മനോജ് കെ.സി, ശ്രീജു എം.എസ്, രമണി കെ.സി എന്നിവർ സംസാരിച്ചു. 35 ലക്ഷം രൂപയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട റോഡുകളാണ് നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യപ്പെട്ടത്.