 
കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ കിഴക്കെ കുറ്റ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ.അശോക് കുമാർ അദ്ധ്യക്ഷനായി. വേനൽ കനത്തതോടെ 10 കുടുംബങ്ങളുള്ള ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. പഞ്ചായത്ത് വക പൊതു കിണർ ഉണ്ടെങ്കിലും ഉയർന്ന പ്രദേശമായതിനാൽ വെള്ളം ലഭ്യമായിരുന്നില്ല. ഇതേ തുടർന്നാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുഴൽകിണർ നിർമ്മിച്ച് വീടുകളിലേക്ക് വെള്ളം എത്തിക്കുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ജലം സംഭരിച്ചു വയ്ക്കുന്നതിനായി ടാങ്ക് നിർമ്മിക്കാനാണ് തീരുമാനം.