sngce
ഗുരുകുലം കോളേജിൽ നടന്ന വനിത സംരഭക എക്സ്പോ ജില്ലയിലെ മികച്ച വനിത സംരഭക അവാർഡ് ജേതാവ് ഷൈജി ആഷ്ലി ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനി​യറിംഗ് കോളേജ് എം.ബി.എ വിഭാഗവും ഐക്കരനാട് പഞ്ചായത്തും സംയുക്തമായി ഒരു വീട് ഒരു വനിതാ സംരംഭക എന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സ്വരം എക്സ്പോ ജില്ലയിലെ മികച്ച വനിത സംരംഭക അവാർഡ് ജേതാവ് ഷൈജി ആഷ്ലി ഉദ്ഘാടനം ചെയ്തു. കോളേജ് സി.ഇ.ഒ ഡോ. ഇ.പി. യശോധരൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. എസ് . ജോസ് മുഖ്യപ്രഭാഷണം നടത്തി. ഓണററി ഡയറക്ടർ ഡോ. എ.സി. ബിജു, ആഷ്‌ലി ഫർണിച്ചർ ഇൻഡസ്ട്രീസ് ഡയറക്ടർ അക്‌സ ആഷ്‌ലി, ജില്ലാ വ്യവസായ ഓഫീസർ മിനി പി. ജോൺ, അഡി​ഷണൽ വ്യവസായ ഓഫീസർ ജി. രേക്ഷ്മ, എന്റർപ്രൈസ് ഡെവലപ്മെന്റ് ഓഫീസർ സോജിൻ വർഗീസ്, എം.ബി.എ വിഭാഗം മേധാവി ഡോ. മിൽന സൂസൻ ജോസഫ്, പ്രോഗ്രാം കോ ഓഡിനേ​റ്റർ ഡോ. ആർ. രാജേശ്വരി എന്നിവർ സംസാരിച്ചു. വനിതാ സംരംഭകരുടെ വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും നടന്നു.