paragliding

കൊച്ചി: ഇടുക്കിയിലെ വാഗമൺ അഡ്വഞ്ചർ പാർക്കിൽ രാജ്യാന്തര പാരാഗ്ലൈഡിംഗ് മേള ഇന്ന് 4ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 17 വരെ നീളുന്ന മേളയിൽ നൂറിലേറെ ദേശീയ-അന്തർദേശീയ ഗ്ലൈഡർമാർ പങ്കെടുക്കും. കര, വ്യോമ, നാവിക യൂണിറ്റുകളും മത്സരത്തിന്റെ ഭാഗമാകും. മൂന്നു ലക്ഷം രൂപയാണ് സമ്മാനത്തുക.
മത്സരം കാണാൻ വിദേശികളടക്കം 35,000 പേരെത്തുമെന്നാണ് പ്രതീക്ഷ. ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ 20 ലക്ഷം പേരും.
മിനി എക്‌സ് സി, സ്‌പോട്ട് ലാൻഡിംഗ് അറ്റ് ടോപ്പ് ലാൻഡിംഗ് സ്‌പോട്ട്, മിനി അക്രോബാറ്റിക്‌സ് ഷോ, ഹൈക്ക് ആൻഡ് ഫ്‌ളൈ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, തെർമലിംഗ് എന്നീ ഇനങ്ങളിലാണ് പാരാഗ്ലൈഡിംഗ് മത്സരം. പാരാഗ്ലൈഡിംഗ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ പിന്തുണയോടെ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.