ആലങ്ങാട്: കരിമ്പ് കൃഷിയും ശർക്കരനിർമ്മാണവും പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ആലുവ, പറവൂർ താലൂക്കുകളിലുള്ള സ്വന്തമായി സ്ഥലമുള്ളതോ പാട്ടത്തിനെടുക്കാൻ തയ്യാറുള്ളതോ ആയ പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന കർഷകർക്കായി എറണാകുളം കൃഷി വിജ്ഞാനകേന്ദ്രം സൗജന്യ കരിമ്പ് കൃഷി പരിശീലനം നടത്തുന്നു. 19ന് ആലങ്ങാട് കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ വച്ചാണ് പരിശീലനം. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 8089434479.