
കൊച്ചി: ഐക്യരാഷ്ട്രസഭയുടെ (യു.എൻ.) എൻവയോൺമെന്റ് പ്രോഗ്രാം ആഗോള നഗരങ്ങൾക്കായി നടത്തിയ മത്സരത്തിലൂടെ ജനറേഷൻ റീസ്റ്റോറേഷൻ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 25 ലോകനഗരങ്ങളിൽ കൊച്ചിയും. 260 നഗരങ്ങൾ പങ്കെടുത്ത മത്സരത്തിൽ കൊച്ചി സമർപ്പിച്ച കനാൽ പുനരുജ്ജീവന പദ്ധതിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഐ.സി.എൽ.ഇ.ഐ ദക്ഷിേണേഷ്യയുടെ സാങ്കേതിക സഹായത്തോടെയാണ് കൊച്ചി നഗരം മത്സരത്തിൽ പങ്കെടുത്തത്. സി ഹെഡാണ് കൊച്ചി നഗരത്തിനായി പദ്ധതി തയ്യാറാക്കിയത്.
പദ്ധതി നടത്തിപ്പിന്റെ ആദ്യഘട്ടമായി യു.എൻ.ഇ.പി പ്രതിനിധികൾ നഗരം സന്ദർശിച്ച് മേയർ അഡ്വ. എം. അനിൽകുമാറുമായി ചർച്ച നടത്തി. യു.എൻ.ഇ.പി സിറ്റി പ്രോഗ്രാം മേനേജർ ഷാരോൺ ഗിൽ, ഐ.സി.എൽ.ഇ.ഐ ആഫ്രിക്കൻ ജൈവ വൈവിദ്ധ്യ വിഭാഗം ഡയറക്ടർ ഇൻഗ്രിഡ് കോസ്റ്റെ എന്നിവർ മേയറുമായുള്ള ചർച്ചയ്ക്കു ശേഷം പദ്ധതി പ്രദ്രേശങ്ങൾ സന്ദർശിച്ചു.
പദ്ധതി
ആഗോള ജൈവ വൈവിദ്ധ്യവും പരിസ്ഥിതി വ്യൂഹങ്ങളുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭ ദശാബ്ദ ഫ്രെയിം വർക്കിൽ ഉൾപ്പെടുന്നതാണ് ജനറേഷൻ റീസ്റ്റോറേഷൻ പദ്ധതി. പദ്ധതിയ്ക്കായി ആദ്യഘട്ടത്തിൽ 60,000 യു.എസ് ഡോളറാണ് ലഭ്യമാവുക.
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടക്കുന്ന കനാൽ പുനർജ്ജീവന പദ്ധതിയ്ക്ക് ഏറെ സഹായകരമാകുന്നതാണ് പദ്ധതി
എം. അനിൽകുമാർ
മേയർ