കൊച്ചി: കേരള സംസ്ഥാന യുവജന കമ്മിഷൻ യൂത്ത് ഐക്കൺ അവാർഡ് വിതരണം ഇന്ന് ഉച്ചക്ക് 2ന് എറണാകുളം മഹാരാജാസ് കോളേജിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കലാ, സാംസ്‌കാരികം, കായികം, സാഹിത്യം, കാർഷികം, വ്യവസായ സംരംഭകത്വം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ചവരെയാണ് തിരഞ്ഞെടുത്തത്.

പുരസ്‌കാര ജേതാക്കൾ: ബേസിൽ ജോസഫ് (കലാസാംസ്‌കാരികം), ആൻസി സോജൻ (കായികം), കെ. അഖിൽ (സാഹിത്യം), അശ്വിൻ പരവൂർ (കൃഷി), കെ.വി. സജീഷ് (വ്യവസായം), ശ്രീനാഥ് ഗോപിനാഥൻ (സാമൂഹികസേവനം).