
കൊച്ചി: രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസ് ഭിന്നശേഷിക്കാരായ കായിക താരങ്ങൾക്കായി സംഘടിപ്പിച്ച രാജഗിരി ക്രിക്കറ്റ് ലീഗിൽ ഹോക്‌സ് മലപ്പുറം വിജയികളായി. ഫൈനലിൽ കാസർകോട് റിവഞ്ചേഴ്‌സിനെ 34 റൺസിന് തോൽപ്പിച്ചാണ് മൂന്നാം സീസണിന്റെ കിരീടം ടീം സ്വന്തമാക്കിയത്.
മാൻ ഒഫ് ദി സീരിസ്, മികച്ച ബാറ്റ്‌സ്മാൻ പുരസ്‌കാരങ്ങൾ ഹോക്‌സ് മലപ്പുറത്തിന്റെ റായീസ് എസും ലീഗിലെ മികച്ച ബൗളറായി ഹോക്‌സ് മലപ്പുറത്തിന്റെ റിയാസ് പി.പിയും തിരഞ്ഞെടുക്കപ്പെട്ടു. സമാപന സൗഹൃദമത്സരത്തിൽ രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസ് -രാജഗിരി സ്‌കൂൾ ഒഫ് എൻജിനിയറിംഗിനെ തോൽപ്പിച്ചു.