ആലുവ: സേവ് കേരള മിഷൻ സംഘടിപ്പിക്കുന്ന പെരിയാർ സംരക്ഷണ ജനകീയ കൺവെൻഷൻ 16ന് രാവിലെ പത്തിന് ആലുവ അദ്വൈതാശ്രമം ഹാളിൽ നടക്കുമെന്ന് സെക്രട്ടറി കെ.എസ്. പ്രകാശ് അറിയിച്ചു.

പർവതനിരകളുടെ പനിനീരായി ഒഴുകിയെത്തിയിരുന്ന പെരിയാറും കൈവഴികളും ഇന്ന് കൈയേറ്റങ്ങളുടെയും മാലിന്യനിക്ഷേപങ്ങളുടെയും കലവറയായി മാറിയെന്ന് സംഘടന ആരോപിച്ചു. ഈ സാഹചര്യത്തിലാണ് പെരിയാറിനെ വീണ്ടെടുക്കുന്നതിനായി സേവ് കേരള മിഷനും ഗ്രീൻ മൂവ്മെന്റും കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കൺവെൻഷൻ ജസ്റ്റിസ് കെ. സുകുമാരൻ ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ മോ‌ഡറേറ്ററായിരിക്കും. പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ അനുഗ്രഹപ്രഭാഷണം നടത്തും. എം.പി. മത്തായി, ഡോ. ഡി. മത്തായി എന്നിവർ വിഷയം അവതരിപ്പിക്കും. പെരിയാറിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട സമഗ്രകർമ്മ പദ്ധതി അവതരിപ്പിക്കും.

ഗ്രീൻ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ശ്രീനിവാസൻ ഇടമന, സെക്രട്ടറി ജിൻസി ജേക്കബ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.