ആലങ്ങാട്: തട്ടാംപടി കൈപ്പെട്ടി ഭഗവതിക്ഷേത്രത്തിൽ പരിഹാരക്രിയകളും ഗുരുദേവ നവഗ്രഹ പ്രതിഷ്ഠാചടങ്ങുകളും തുടങ്ങി. ആലുവ അദ്വൈതാശ്രമത്തിൽ നിന്ന് എത്തിച്ച വിഗ്രഹം വാദ്യമേളത്തിന്റെയും പൂത്താലത്തിന്റെയും അകമ്പടിയോടെ സ്വീകരിച്ച് ക്ഷേത്രത്തിലെത്തിച്ചു. തുടർന്ന് വിശേഷാൽ ദീപാരാധന നടത്തി. ഇന്ന് പ്രതിഷ്ഠ. രാവിലെ മഹാഗണപതിഹോമം, 11ന് അക്ഷരശ്ലോകസദസ്, 12.10നും 12.50നും മദ്ധ്യേ പറവൂർ രാകേഷ് തന്ത്രികളുടെയും സ്വാമി ശിവസ്വരൂപാനന്ദയുടെയും കാർമ്മികത്വത്തിൽ പ്രതിഷ്ഠ നടത്തും. തുടർന്ന് അന്നദാനം. 20ന് ക്ഷേത്രത്തിലെ ഉത്സവം തുടങ്ങും.