
കൊച്ചി: വണ്ടർലാ പാർക്കിലെ ഫസ്റ്റ് എയ്ഡറായ ഹെൽന ബെന്നിക്ക് ട്രെയ്ൻ (ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്‌സ് ആൻഡ് റീട്ടെയിൽ അസോസിയേറ്റ്‌സ് ഒഫ് ഇന്ത്യ) അവാർഡ് ലഭിച്ചു. മഹാലക്ഷ്മി എന്ന 60 കാരിയുടെ ജീവൻ രക്ഷിക്കാൻ നടത്തിയ പ്രവർത്തനങ്ങൾക്ക് 'ടീം അംഗങ്ങൾക്കുള്ള കസ്റ്റമർ സർവീസ് എക്‌സലൻസ്' വിഭാഗത്തിലാണ് ഹെൽന ബെന്നിക്ക് അംഗീകാരം. റീട്ടെയിൽ വ്യവസായത്തിലെ വ്യക്തികളെ ശാക്തീകരിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമാണ് ട്രെയ്ൻ. മുംബൈയിലെ പവായ് ഹോട്ടലിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു. സേവന മേഖലയിലെ പ്രഗത്ഭരെ ആദരിച്ചതിന് ട്രെയ്‌നിനെ കൊച്ചി പാർക്ക് മേധാവി എം.എ. രവികുമാർ നന്ദി അറിയിച്ചു.