
കൊച്ചി: ചെറുകിട വ്യാപാരികളെ തൊഴിൽ നികുതിയിൽ നിന്ന് ഒഴിവാക്കുക, മുനിസിപ്പൽ ലൈസൻസ് എടുക്കാനുളള ബുദ്ധിമുട്ടുകൾ പരിഹരിക്കുക തുടങ്ങി വ്യാപാരികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.
കെ.വി.വി.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാവു ഹാജി, ട്രഷറർ എസ്.ദേവരാജൻ, വൈസ് പ്രസിഡന്റ് പി.സി. ജേക്കബ്, എറണാകുളം ജില്ലാ ട്രഷറർ സി.എസ്. അജ്മൽ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. വിഷയങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി നേതാക്കൾക്ക് ഉറപ്പു നൽകി.