
തോപ്പുംപടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊച്ചി മുനിസിപ്പൽ ആൻഡ് വർക്കേഴ്സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊച്ചി മുനിസിപ്പൽ കോർപ്പറേഷന് മുമ്പിൽ നടത്തിയ ധർണ ഐ .എൻ.ടി.യു.സി ദേശിയ സെക്രട്ടറി കെ. കെ.ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.ആർ. പ്രേമകുമാർ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, ഹെന്ററി ഓസ്റ്റിൻ, ഷൈല തദേവൂസ്, കെ.എം.മനാഫ്, ഒ.വി.ജയരാജ്, സ്ലീബ സാമൂവൽ, വി.ആർ. സുധീർ, ഡി. ദേവസി, കെ.കെ.അനിത, എൻ.വി. തോമസ്, ആന്റണി, എം.കെ. ബിനോയ്, ആംബ്രോസ്, ശശിധരൻ, ബേബി, രാജു മാന്തുളിപാടം എന്നിവർ സംസാരിച്ചു.