കൊച്ചി: തേവര സെന്റ് ജോസഫ് പള്ളിയിൽ യൗസേപ്പിതാവിന്റെ 99-ാം തിരുനാൾ ഇന്നു മുതൽ 19 വരെ ആഘോഷിക്കും. നാളെ വൈകിട്ട് അഞ്ചിന് തിരുനാൾ കൊടിയേറ്റിനും ദിവ്യബലിക്കും ഫാ. ജസ്റ്റിൻ ആട്ടുള്ളിൽ മുഖ്യകാർമ്മികത്വം വഹിക്കും. ഫാ. ജോസി കോച്ചാപ്പിള്ളി വചനപ്രഘോഷണം നടത്തും. 16ന് വൈകിട്ട് 5.30ന് ദിവ്യബലിക്ക് ഫാ. ജോസഫ് തട്ടാരശ്ശേരി മുഖ്യകാർമ്മികനും ഫാ.ലാസർ സിന്റോ തൈപറമ്പിൽ വചനപ്രഘോഷകനും ആയിരിക്കും. തുർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് വചനപ്രഘോഷണം ഉണ്ടാകും.
സമാപന ദിവസമായ 19 ന് ഊട്ടുതിരുനാൾ ദിനത്തിൽ രാവിലെ 9 30ന് തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും. ഫാ. ആന്റണി സിജൻ മണുവേലിപ്പറമ്പിൽ വചനപ്രഘോഷണം നടത്തും. തുടർന്ന് ദിവ്യബലി.