കൊച്ചി: രാജ്യത്തെ സന്നദ്ധ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ 'വുമൺ ഓൺ വീൽസ് ' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 10,000 വനിതക്ക് 50ശതമാനം സബ്സിഡിയിൽ ഇരുചക്രവാഹനം വിതരണം ചെയ്യും.
15ന് വൈകിട്ട് 3ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന ചടങ്ങ് നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ ഉപദേശക സമിതി ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യം. ചെയർമാൻ കെ. എൻ . ആനന്ദകുമാർ അദ്ധ്യക്ഷത വഹിക്കും.