
കൊച്ചി: നിരവധി രാജ്യങ്ങളിൽ ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുള്ള പ്രശസ്ത ചിത്രകാരിയും നിരവധി പാചക ഗ്രന്ഥങ്ങളുടെ രചയിതാവുമായ രമണിയും നൂറിലേറെ ഇന്റീരിയർ പ്രോജക്ടുകളിൽ ആർട്ട് വർക്കുകൾ പൂർത്തിയാക്കിയ ശ്രദ്ധേയനായ കലാകാരനും ആർട്ട് കൺസൾട്ടന്റുമായ ജിമ്മി മാത്യുവും സംയുക്തമായി നടത്തുന്ന ആർട്ട് ആൻഡ് ഡെക്കോർ കലാപ്രദർശനത്തിന് തുടക്കമായി. 17 വരെ വൈറ്റില കണിയാമ്പുഴ റോഡിലെ മെർമെയ്ഡ് ഹോട്ടലിലാണ് കലാ പ്രദർശനം നടക്കുക. ചിത്രങ്ങളും ആർട്ട് പ്രിന്റുകളും മെറ്റൽ വാൾ ആർട്ടുകളും പ്രദർശനത്തിലുണ്ടാകും. രാവിലെ 11 മുതൽ 1 വരെയും വൈകിട്ട് 4 മുതൽ 8 വരെയുമാണ് പ്രദർശനം.