കൊച്ചി: സി.പി.എമ്മിൽ ചേരാൻ ക്ഷണിച്ചെന്ന ഇടനിലക്കാരൻ ടി.ജി. നന്ദകുമാറിന്റെ വെളിപ്പെടുത്തൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയും കൊച്ചി കോർപ്പറേഷൻ കൗൺസിലറുമായ ദീപ്‌തി മേരി വർഗീസ് സ്ഥിരീകരിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് പത്മജ വേണുഗോപാലിന് പുറമെ കൊച്ചിയിലെ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി വനിതയെയും ക്ഷണിച്ചെന്നാണ് നന്ദകുമാർ വെളിപ്പെടുത്തിയത്. നന്ദകുമാറും ഒരു പ്രധാന നേതാവുമാണ് സമീപിച്ചതെന്ന് ദീപ്‌തി പറഞ്ഞു. വാഗ്ദാനങ്ങൾക്ക് നൽകിയെങ്കിലും കേൾക്കാൻ താൻ തയ്യാറായില്ല. നന്ദകുമാറിന്റെ വെളിപ്പെടുത്തലിൽ കൂടുതൽ പ്രതികരിക്കാനില്ല. നന്ദകുമാറും വലിയ നേതാവും സംഭവിച്ചത് പറയട്ടെ. അതുകഴിഞ്ഞ് പ്രതികരിക്കാമെന്ന് ദീപ്തി പറഞ്ഞു.