
കൊച്ചി: ഹരിത പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ബാങ്ക് ഒഫ് ബറോഡ ബോബ് എർത്ത് ഗ്രീൻ കാലാവധി നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചു. പരിസ്ഥിതി സൗഹൃദ പദ്ധതികൾക്കും മേഖലകൾക്കും ധനസഹായം നൽകുന്നതിനായി വിനിയോഗിക്കുന്ന നിക്ഷേപങ്ങൾ സമാഹരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബോബ് എർത്ത് ഗ്രീൻ നിക്ഷേപങ്ങൾ വിവിധ കാലയളവുകളിൽ ആകർഷകമായ പലിശ നിരക്കുകൾ നേടാനും ഹരിതവും സുസ്ഥിരവുമായ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റത്തിൽ പങ്കാളികളാകാനും അവസരം നൽകുന്നു. പ്രതിവർഷം 7.15ശതമാനം വരെ പലിശ ലഭിക്കും.
നിക്ഷേപകർക്ക് സ്ഥിരവും സുരക്ഷിതവുമായ സാമ്പത്തിക വരുമാനത്തിനാെപ്പം പ്രകൃതി സംരക്ഷണത്തിൽ പങ്കാളികളാകാനുള്ള അവസരവും ഇതിലൂടെ ലഭിക്കുമെന്ന് ബാങ്ക് ഒഫ് ബറോഡ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ദേബദത്ത ചന്ദ്പറഞ്ഞു,