
തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് 12-ാം വാർഡിൽ ഹോമിയോ പെരിഫറൽ ഒ.പിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി നിർവഹിച്ചു. വൈസ് പ്രസിഡന്റ് എസ്.എ. ഗോപി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗം സിജി അനോഷ്, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ സുധ നാരായണൻ, മിനിപ്രസാദ്, ടി.കെ. ജയചന്ദ്രൻ, പഞ്ചായത്ത് അംഗം ഷീജാമോൾ ജയമോൻ, ഡി.എം.ഒ ഡോ. ലീനറാണി, ഹോമിയോ ഡോക്ടർ ഡോ. രമ്യ, ലേഖ ഷാജി എന്നിവർ സംസാരിച്ചു.