മട്ടാഞ്ചേരി: എം.ഡി.എം.എയും കഞ്ചാവുമായി മൂന്നുപേരെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റുചെയ്തു. കോമ്പാറമുക്ക് സ്വദേശി നുഹാസ് (23), ബാങ്ക് മൂലയിൽ നസീബ് (26), ചക്കരയിടുക്ക് ഷാരൂഖ് (28) എന്നിവരെയാണ് പിടികൂടിയത്. മട്ടാഞ്ചേരി എ.സി.പി. മനോജ്കുമാറിന്റെ നിർദ്ദേശത്തെത്തുടർന്ന് കോമ്പാറ മുക്കിൽനിന്നാണ് പ്രതികൾ പിടിയിലായത്. സ്റ്റേഷൻ ഇൻസ്പെക്ടർ എ.വി. ബിജു, എസ്.ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കി.