
കൊച്ചി: നീറ്റ്, ജെ.ഇ.ഇ എൻട്രൻസ് പരിശീലന രംഗത്തെ പ്രമുഖരായ എഡ്യൂപോർട്ട് കൊമേഴ്‌സ് മേഖലയിലെ വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം ലഭ്യമാക്കാൻ ട്രിപ്പിൾ ഐ കൊമേഴ്സ് അക്കാഡമിയുമായി കൈകോർക്കുന്നു.
സയൻസ് മേഖലയിൽ എഡ്യൂപോർട്ട് ഒരുക്കിയ വിദ്യാഭ്യാസ വിപ്ലവം കൊമേഴ്‌സ് മേഖലയിലും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
നേരത്തെ ട്രിപ്പിൾ ഐയും എഡ്യൂപോർട്ടും ഒരുമിച്ച് നടത്തിയ കരിയർ ഗൈഡൻസ് പരിപാടികൾ വൻ വിജയമായിരുന്നു. കൊമേഴ്‌സ് വിദ്യാർത്ഥികൾക്ക് കരിയറിൽ വലിയ മുന്നേറ്റം നടത്താൻ ഇത് സഹായകരമാകുമെന്ന് ഇരു സ്ഥാപനങ്ങളും അവകാശപ്പെടുന്നു.