nothing

കൊച്ചി: ബ്രിട്ടീഷ് ഇലക്ട്രോണിക്‌സ് കമ്പനി നത്തിംഗിന്റെ പുതിയ സ്മാർട്ട്‌ഫോൺ വിപണിയിലെത്തി. മീഡിയാടെക്ക് ഡൈമെൻസിറ്റി 7200 പ്രോ പ്രോസസ്സർ ഉള്ള ഫോൺ (2എ) മികച്ച വൈദ്യുതി ക്ഷമതയും വേഗതയും ഉറപ്പു വരുത്തുന്നു. അതിവേഗ ചാർജിങ് പിന്തുണയ്ക്കുന്ന 45വാട്ട് ഫാസ്റ്റ് ചാർജ്ജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണുള്ളത്. ട്രൂലെൻസ് എഞ്ചിൻ നൽകുന്ന ഡ്യുവൽ 50 എംപി റിയർ ക്യാമറയും 32 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്.