
ചോറ്റാനിക്കര: കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസ് അരയൻകാവിൽ വിതരണം ചെയ്തു. ബി.ജെ.പി ചോറ്റാനിക്കര മണ്ഡലം സെക്രട്ടറി കെ.കെ.വിജയൻ ആദ്യ വില്പന നടത്തി. ബി.ജെ.പി.ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. പ്രദീപ്, വൈസ് പ്രസിഡന്റ് എൻ.എസ്. തുഷാർ, രാജൻ , ഗോപാലകൃഷ്ണൻ, സുനീഷ്, സന്തോഷ്, തുടങ്ങിയവർ നേതൃത്വം നല്കി. 300 ചാക്ക് അരിയാണ് വിതരണം ചെയ്തത്.