കൊച്ചി: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി (ഡി.എൽ.പി) യു.ഡി.എഫിനൊപ്പം ചേർന്ന് പ്രവർത്തിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
എൽ.ഡി.എഫിന്റെ തെറ്റായ നയങ്ങളും മത്സ്യത്തൊഴിലാളികളോടുള്ള സമീപനവുമാണ് യു.ഡി.എഫിനെ പിന്തുണയ്ക്കാൻ കാരണമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടി പ്രസിഡന്റ് അഡ്വ. സുഭാഷ് നായരമ്പലം, ജനറൽ സെക്രട്ടറി കെ.ബി. സുനിൽകുമാർ, എം.എസ്. അരുണൻ, ഓമനക്കുട്ടൻ, ലീല കൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.