
കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരങ്ങൾക്ക് ഉൾപ്പെടെ പി.വി.സി ഫ്‌ളക്‌സ്, പോളിസ്റ്റർ, നൈലോൺ തുടങ്ങിയവ ഉപയോഗിക്കുന്നതിന് ഹൈക്കോടതി സമ്പൂർണ നിരോധനം ഏർപ്പെടുത്തി. ഹ്യുമൻ റൈറ്റ്‌സ് ഫൗണ്ടേഷൻ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് നടപടി.
മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫൈഡ് ചെയ്ത പുനരുപയോഗിക്കാവുന്ന 100 ശതമാനം കോട്ടൺ, പോളിഎത്തിലീൻ എന്നിവയിൽ പി.വി.സി ഫ്രീ റീ സൈക്ലബിൾ ലോഗോ, പ്രിന്റിംഗ് യൂണിറ്റിന്റെ പേര്, ഫോൺ നമ്പർ, മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള മെറ്റിരിയൽ സർട്ടിഫിക്കറ്റിന്റെ ക്യു.ആർ കോഡ് എന്നിവ പതിപ്പിച്ചുള്ള പ്രിന്റുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് ഹൈക്കോടതി ഉത്തരവിട്ടതായി ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിനു മഠത്തിൽ, ജില്ലാ കമ്മിറ്റി അംഗം അനൂപ് ക്രിസ്റ്റഫർ, ദേശീയ ലീഗൽ അഡ്വൈസർ അഡ്വ. സി.ആർ. ശിവകുമാർ, സംസ്ഥാന ലീഗൽ അഡ്വൈസർ അഡ്വ. ബിനി കൃഷ്ണ, എസ്. സൂര്യ ഗായത്രി എന്നിവർ അറിയിച്ചു.