cp-thariyan
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമശേരിയിൽ സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്യുന്നു.

നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുറുമശേരി യൂണിറ്റ് മെഗാ അംഗത്വക്യാമ്പയിൻ യൂണിറ്റ് പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. പാറക്കടവ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി. ജോയ്, മെമ്പർ ശാരദ ഉണ്ണിക്കൃഷ്ണൻ, യൂണിറ്റ് ട്രഷറർ പ്രമോദ് പള്ളത്ത്, പി.വി. സാജു, എം.വി. രാധാകൃഷ്ണൻ, ടി.പി. ആന്റണി, ടി.ബി. മനോജ്, ശാന്ത അപ്പു എന്നിവർ പ്രസംഗിച്ചു.

യൂണിറ്റിലെ അംഗം മരിച്ചാൽ കുടുംബത്തിന് മരണാനന്തര സഹായമായി അമ്പതിനായിരം രൂപ നൽകുന്നത് ഉൾപ്പെടെയുള്ള കുടുംബ സുരക്ഷാപദ്ധതിയിൽ അംഗങ്ങളെ ചേർക്കുന്നതിന്റെ ഭാഗമായാണ് 31വരെ അംഗത്വ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.