കൂത്താട്ടുകുളം: പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഉപ്പുകണ്ടം യു.പി സ്കൂളിൽ പണികഴിപ്പിച്ച നാച്വറൽ ടർഫ്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്തു. മെമ്പർ സിബി ജോർജ് അദ്ധ്യക്ഷത വഹിച്ചു. പാലക്കുഴ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. ഗോപി മുഖ്യപ്രഭാഷണം നടത്തി,
വിജയകുമാരി സോമൻ, ഷീലാ ബാബു, ലിജി സൈമൺ, ഷിജു. ഒ. കെ, സാജു വർഗീസ്, ജോൺസൺ കെ വർഗീസ്, ബേബി മാർക്കോസ്, സീന ജോർജ് തുടങ്ങിയവർ സംസാരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പ്രദർശന ഫുട്ബാൾ മത്സരത്തിലെ വിജയികളായഎഫ്. സി ഉപ്പുകണ്ടത്തിന് പാലക്കുഴ രാജീവ്ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് വിതരണം ചെയ്തു.