കൊച്ചി: കോതമംഗലത്ത് നടത്തിയ സമരത്തിന്റെ പേരിൽ പൊലീസ് വേട്ടയാടുന്നതായി ആരോപിച്ച് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ ഹർജി ഹൈക്കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റി. കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിൽ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ കക്ഷിയുടെ ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയതിന്റെ പേരിലാണ് കേസുകളെടുത്ത് ബുദ്ധിമുട്ടിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. ഹർജിക്കാരനെതിരെയുള്ള കേസുകളുടെ വിവരം അറിയിക്കാൻ കോടതി നേരത്തേ നിർദ്ദേശിച്ചിരുന്നു. വീട്ടമ്മയുടെ മൃതദേഹവുമായി സമരം നടത്തിയത്തിന് ഷിയാസിനെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു.