
തൃപ്പൂണിത്തുറ: 'നമസ്തേ' പദ്ധതിയുമായി ബന്ധപ്പെട്ട് സെപ്റ്റേജ് സ്വീവേജ് മേഖലയിൽ പ്രവൃത്തി ചെയ്യുന്നവർക്കായി ഏർപ്പെടുത്തിയ പദ്ധതിയിൽ ആദ്യമായി രജിസ്റ്റർ ചെയ്ത വ്യക്തിക്കും കുടുംബത്തിനുമായുള്ള 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷ്വറൻസ് കാർഡ് വിതരണവും നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിച്ചു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ജയ പരമേശ്വരൻ, ദീപ്തി സുമേഷ്, സി.എ. ബെന്നി, യു.കെ. പീതാംബരൻ, കൗൺസിലർ പി.കെ. പീതാംബരൻ, നഗരസഭാ സെക്രട്ടറി പി.കെ. സുഭാഷ്, ക്ലീൻ സിറ്റി മാനേജർ എസ്.സഞ്ജീവ് കുമാർ, ഇന്ദു സി. നായർ, എ.ആർ.അജീഷ് എന്നിവർ പങ്കെടുത്തു.