veed
ലൈഫ് ഭവന നിർമാണ പദ്ധതി പ്രകാരം മഴുവന്നൂർ പഞ്ചായത്ത് തട്ടാമുകൾ വാർഡിൽ നിർമ്മാണം പൂർത്തികരിച്ച വീടിന്റെ താക്കോൽദാനം പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി നിർവഹിക്കുന്നു

കോലഞ്ചേരി: ലൈഫ് ഭവനനിർമാണ പദ്ധതി പ്രകാരം മഴുവന്നൂർ പഞ്ചായത്ത് തട്ടാമുകൾ വാർഡിൽ നിർമ്മാണം പൂർത്തികരിച്ച വീടിന്റെ താക്കോൽദാനം പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി നിർവഹിച്ചു. മുൻ പഞ്ചായത്ത് അംഗം പി.കെ. ബേബി അദ്ധ്യക്ഷനായി. ഫാ. ഷിബു കുരുമോളത്ത്, പി.എം. അലിയാർ, പി.എസ്. മുഹമ്മദ് സാലിഹ്, ടി.പി. വർക്കി, എൽദോ ഫിലിപ്പ്, എബ്രഹാം പി. പോൾ, ജോസ് പോൾ എന്നിവർ സംസാരിച്ചു. വലമ്പൂർ പരുതയിൽ ബേബി- സുമ ദമ്പതികൾക്കാണ് വീട് അനുവദിച്ചത്.