anil-antony

കൊച്ചി: പുൽവാമ ഭീകരാക്രമണം സംബന്ധിച്ച് രാജ്യത്തെയും ജവാന്മാരെയും അപമാനിക്കുന്ന പ്രസ്താവന തിരുത്തി മാപ്പുപറഞ്ഞില്ലെങ്കിൽ ആന്റോ ആന്റണി എം.പിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ലോക്‌സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദശാബ്ദങ്ങളായി തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെ വെള്ളപൂശുന്നത് എന്തിനുവേണ്ടിയാണെന്ന് വ്യക്തമാണ്. പുൽവാമ സംഭവം തങ്ങളുടെ വിജയമാണെന്ന് പാകിസ്ഥാൻ മന്ത്രി പ്രസ്താവിച്ചിട്ടുണ്ട്. ഇടതു- വലത് മുന്നണികൾ അപകടകരമായ പ്രീണന രാഷ്ട്രീയത്തിലൂടെ സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുന്നു. രാഹുൽ ഗാന്ധി വിദേശത്ത് ഇന്ത്യയെ അവഹേളിച്ച് നടത്തിയ പ്രസ്താവനയെത്തുടർന്നാണ് താൻ കോൺഗ്രസിൽ നിന്ന് രാജിവച്ചത്. സി.എ.എ നടപ്പിലാക്കില്ലെന്നു പറയുന്ന മുഖ്യമന്ത്രിയും ഇടതുനേതാക്കളും ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും അനിൽ ആന്റണി പറഞ്ഞു.