പറവൂർ: വടക്കേക്കര സർവീസ് സഹകരണ ബാങ്കിലെ കൃഷി ഗ്രൂപ്പുകൾക്കും അംഗങ്ങൾക്കും സബ്സിഡി നിരക്കിൽ പച്ചക്കറിത്തൈകളും വളവും വിതരണം ചെയ്തു. ടി.ആർ. ബോസ് വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.സി. ശശിധരകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസി‌ഡന്റ് പി.വി. പുരുഷോത്തമൻ, ഭരണസമിതി അംഗങ്ങളായ എം.കെ. കുഞ്ഞപ്പൻ, ലൈജു ജോസഫ്, ഉഷ ജോഷി, ഷെറീന ബഷീർ, ആലിസ് ജോസി, ടി.എ. രാമൻ, ബാങ്ക് സെക്രട്ടറി ടി.ജി. മിനി എന്നിവർ പങ്കെടുത്തു.