
കൊച്ചി: നൂതന ആശയങ്ങൾക്ക് വഴി തുറക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾക്കായി പരിശീലനവും സൗകര്യങ്ങളും ഫണ്ടും നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കളമശ്ശേരി കാമ്പസിൽ 10,000 ചതുരശ്ര അടി വിസ്തീർണമുള്ള കുസാറ്റ് ടി.ബി.ഐയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മന്ത്രി പി.രാജീവ് അദ്ധ്യക്ഷനായി. 2024 ലെ റൂസയുടെ സ്റ്റാർട്ടപ്പ് ഗ്രാൻഡായ 30 ലക്ഷം രൂപ 29 പേർക്ക് മന്ത്രി വിതരണം ചെയ്തു. വൈസ് ചാൻസലർ ഡോ.പി.ജി. ശങ്കരൻ, ടി.ബി.ഐ കോ-ഓർഡിനേറ്റർ ഡോ.സാബു എം.കെ., രജിസ്ട്രാർ ഡോ.വി. മീര തുടങ്ങിയവർ സംസാരിച്ചു.