പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് 15 -ാം വാർഡി​ലെ നായാട്ടുകാവിന് സമീപമുള്ള ലങ്കയിൽ ജോസ് കെ. പോളിന്റെ നാല് ആടുകളെ ചത്തനി​ലയി​ൽ കണ്ടെത്തി​. പോത്തിന്റെ ചെവികളും കടിച്ച് മുറിച്ചി​ട്ടുണ്ട്. ബുധനാഴ്ചരാത്രിയാണ് സംഭവം. പുലിയാണെന്നാണ് സംശയം. വനംവകുപ്പ് അധികൃതരെ അറിയിച്ചു.