ldf

അങ്കമാലി: ഇടതുപക്ഷ ജനാധിപത്യ മുന്നണി അങ്കമാലി മുനിസിപ്പൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. സി. പി. എം ജില്ല സെക്രട്ടേറിയറ്റ് അംഗം എം. പി. പത്രോസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ചന്ദ്രബോസ് അദ്ധ്യക്ഷത വഹച്ചു. മുൻ മന്ത്രി ജോസ് തെറ്റയിൽ, പി.ജെ. വർഗീസ്, ബെന്നി മുഞ്ഞേലി,സിലിയ വിന്നി , ഡോ. സന്തോഷ് തോമാസ്, ചിത്രകാരി സിഡു ദിവാകരൻ, ഗ്രേസി ദേവസി, സജി വർഗ്ഗീസ്‌ ,സച്ചിൻ ഐ.എ. കുരിയാക്കോസ് എന്നിവർ സംസാരിച്ചു. ഒ .ജി . കിഷോർ ചെയർമാനും സജി വർഗീസ് സെക്രട്ടറിയുമായി 101 അംഗ തിരഞ്ഞടുപ്പ് കമ്മിറ്റി രൂപീകരിച്ചു.