പെരുമ്പാവൂർ: ലോക വനിതാദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ രവീന്ദ്രനാഥ് ടാഗോർ പീസ് ഓർഗനൈസേഷൻ സംഘടിപ്പിച്ച ചടങ്ങ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മികച്ച വനിതാ യുവസംരംഭകയ്ക്കുള്ള 'മഹിളാശ്രേഷ്ഠ പുരസ്കാരം" ദി കേക്ക് ഗേൾ" എന്ന ഹോം ബേക്കിംഗ് സ്ഥാപനഉടമ തസ്നീം സമീർ വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണനിൽനിന്ന് ഏറ്റുവാങ്ങി.