കൊച്ചി: ഫെഫ്ക അംഗങ്ങൾക്കായുള്ള ആരോഗ്യ സുരക്ഷാ പദ്ധതി മാതൃകയാകുമെന്ന് മന്ത്രി പി. രാജീവ്. ഫെഫ്ക തൊഴിലാളി സംഗമത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടവേളയിലാണ് മന്ത്രിയുടെ പ്രതികരണം. ചടങ്ങിൽ ഹൈബി ഈഡൻ എം.പി പങ്കെടുത്തു. ആസ്ഥാന മന്ദിരത്തെക്കാൾ അംഗങ്ങളുടെ ആരോഗ്യമാണ് സംഘടനയുടെ ലക്ഷ്യമെന്ന് ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫെഫ്ക വർക്കിംഗ് സെക്രട്ടറി സിനു സോഹൻലാൽ, സിബി മലയിൽ, ഷാജി കൈലാസ്, പത്മകുമാർ, ജോസ് തോമസ്, മെക്കാർട്ടിൽ തുടങ്ങിയവരും എസ്.എൻ. സ്വാമി, എ.കെ. സാജൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ജിനു ഏബ്രഹാം സലാം ബാപ്പു, ബെന്നി.പി. നായരമ്പലം, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ, സിയാദ് കോക്കർ, സന്ദീപ് സേനൻ എവർഷൈൻ മണി, അമ്മ സെക്രട്ടറി ഇടവേള ബാബു, ക്യുമാക്ക് പ്രതിനിധി സണ്ണി ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.