പെരുമ്പാവൂർ: ഒക്കൽ പുത്തൻകുടിവീട്ടിൽ സലിംകുമാറിന്റെ വീടിന്റെ മതിൽ കഴിഞ്ഞദിവസം രാത്രിയിൽ തകർത്തു. സംഭവം നടക്കുമ്പോൾ വീട്ടുകാർ സ്ഥലത്തില്ലായിരുന്നു. രണ്ടുലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. മതിലിന്റെ വശംചേർന്ന് നടപ്പാതയുണ്ട്. ഇതിന് വീതികൂട്ടാൻ മതിൽപൊളിച്ച് സ്ഥലം നൽകണമെന്ന് പ്രദേശവാസികളിൽ ചിലർ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് ചർച്ചകളും നടന്നിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാതെ നിൽക്കുന്നതിനിടെയാണ് സംഭവം. സലിംകുമാർ പൊലീസിൽ പരാതി നൽകി.