
കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ 28, 29, 30 തീയതികളിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ദർശനോത്സവത്തിന് മുന്നോടിയായി പീതാംബര ദീക്ഷ ചടങ്ങ് ഞായറാഴ്ച രാവിലെ പത്തിന് പാലാരിവട്ടം യൂണിയൻ ഓഫീസ് ഓഡിറ്റോറിയത്തിൽ നടക്കും. ശിവഗിരി മഠത്തിലെ സ്വാമി അദ്വൈതാനന്ദതീർത്ഥ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദന് ദീക്ഷ നൽകി ചടങ്ങിന് തുടക്കം കുറിക്കും.
യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ്, വൈസ് ചെയർമാൻ സി.വി. വിജയൻ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ടി. എം വിജയകുമാർ .എൽ. സന്തോഷ്, കെ.കെ.മാധവൻ, കെ.പി.ശിവദാസ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിനോദ് വേണുഗോപാൽ, സെക്രട്ടറി ശ്രീജിത്ത്, വനിതാ സംഘം ചെയർപേഴ്സൺ ഭാമ പത്മനാഭൻ, വിദ്യാ സുധീഷ് തുടങ്ങിയവർ പങ്കെടുക്കും. 22ന് ശിവഗിരിയിലെ കെടാവിളിക്കിൽ നിന്നുള്ള ദീപം കൊണ്ടുവരും. 23,24 തീയതികളിൽ ശാഖകളിലേക്ക് ജ്യോതിപ്രയാണം നടക്കും.