പറവൂർ: പറവൂർ സഹകരണബാങ്കിൽ ക്രമക്കേട് നടന്നതായുള്ള പരാതിയിൽ ജീവനക്കാരും ഭരണസമിതി അംഗങ്ങളുമടക്കം 24 പേർക്കെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതി കേസെടുക്കാൻ നിർദ്ദേശിച്ചു. കോൺഗ്രസ് നേതാവ് എൻ. മോഹനന്റെ പരാതിയിലാണ് നടപടി. രണ്ട് വകുപ്പുതല അന്വേഷണങ്ങളിലും ക്രമക്കേട് നടന്നതായി കണ്ടെത്തിയട്ടും തുടർനടപടികൾ ഉണ്ടാകാതിരുന്നതിലാണ് വിജിലൻസിനെ സമീപിച്ചത്. 60ദിവസത്തിനകം അന്വേഷണത്തിന്റെ ആദ്യഘട്ട പുരോഗതി അറിയിക്കണം.