പള്ളുരുത്തി: യു.ഡി.എഫ് കച്ചേരിപ്പടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വഭേദഗതി ബില്ലിനെതിരെ സായാഹ്ന പ്രതിഷേധവും ബൂത്ത്‌ തല കൺവെൻഷനും നടത്തി. കൺവെൻഷൻ മണ്ഡലം പ്രസിഡന്റ് വി.എഫ്. ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ടി.എ. സിയാദിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൺവെൻഷന് പി.എസ്. സഫർ അദ്ധ്യക്ഷത വഹിച്ചു. വി.എഫ്. ഏണസ്റ്റ്, കെ.എസ്.ഷൈൻ, ടി.എ.സിയാദ്, ബി.ജെ.ഫ്രാൻസിസ്, ത്രേസ്യാമ്മാ ജോബ്, കെ.ആർ. വിനോദ്, കെ. ജെ.ഷാജി, അഞ്ജു സംഗീത്,എന്നിവർ പ്രസംഗിച്ചു.