y

തൃപ്പൂണിത്തുറ: കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയുടെ ഭാഗമായി ഉദയംപേരൂർ സി.ഡി.എസ് കേരള സംസ്ഥാന ഭാഗ്യക്കുറി വിൽക്കാനുള്ള ധനസഹായമായ 30,000 രൂപയുടെ ചെക്ക് പുത്തൻകാവിൽ ശ്രീവല്ലഭ ലോട്ടറി ഏജൻസിക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി കൈമാറി. വൈസ് പ്രസിഡന്റ് എസ്.എ. ഗോപി അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷ മിനി പ്രസാദ്, വാർഡ് അംഗം എ.എസ്. കുസുമൻ, സി.ഡി.എസ് ചെയർപേഴ്സൺ ഉഷ ധനപാലൻ, അംഗം സെക്രട്ടറി എസ്. സിന്ധു തുടങ്ങിയവർ പങ്കെടുത്തു