swetha
അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കിയ അമ്മക്കിളിക്കൂട് കാരുണ്യ ഭവന പദ്ധതിയിലെ 52-ാമത് ഭവനത്തിന്റെ താക്കോൽ സിനിമ നടി ശ്വേതാ മേനോൻ കൈമാറുന്നു

നെടുമ്പാശേരി: സ്വന്തമായി സ്ഥലമുണ്ടായിട്ടും വീടുപണിയാൻ സാധിക്കാതെ കൂരകളിലും വാടകവീടുകളിലും കഴിയുന്ന വിധവകൾക്കും അവരുടെ മക്കൾക്കും സുരക്ഷിതഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കിയ അമ്മക്കിളിക്കൂട് കാരുണ്യ ഭവനപദ്ധതിയിലെ 52-ാമത് ഭവനത്തിന്റെ താക്കോൽ സിനിമാനടി ശ്വേതാ മേനോൻ കൈമാറി.

ചെങ്ങമനാട് പുതുവാശേരിയിൽ ഷീനക്കുവേണ്ടി മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാറാണ് വീട് നിർമ്മിച്ച് നൽകിയത്. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ, മണപ്പുറം ഫൗണ്ടേഷൻ സി.എസ്.ആർ ഹെഡ് ശില്പ ട്രീസ്സ സെബാസ്റ്റ്യൻ, ടി.എസ്. സഞ്ജയ്, സി.എസ്. അസീസ്, അമ്പിളി ഗോപി, ദിലീപ് കപ്രശേരി, അമ്പിളി അശോകൻ, ഷാജൻ എബ്രഹാം, സെബ മുഹമ്മദാലി, നഹാസ് കളപ്പുരക്കൽ, ശോഭന സുരേഷ്‌കുമാർ, വിജിത വിനോദ്, ടി.വി. സുധീഷ്, അസീസ്, ഇ.ഡി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സർക്കാരിന്റെ മികച്ച അങ്കണവാടി വർക്കർക്കുള്ള പുരസ്‌കാരം നേടിയ എം.ആർ. വാസന്തി, പെരിയാറിന് കുറുകെ നീന്തിയ അഞ്ച് വയസുകാരൻ മുഹമ്മദ് കയ്യീസ് എന്നിവരെ ആദരിച്ചു. പദ്ധതിപ്രകാരം മൂന്ന് ഭവനങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു.